ബി ജെ പി ഉത്തരമേഖല പരിവർത്തന യാത്രയ്ക്ക് കുമ്പളയിൽ തുടക്കമായി


കുമ്പള, മാർച്ച് 5 , 2019 ●കുമ്പളവാർത്ത.കോം : ബി ജെ പിയുടെ ഉത്തരമേഖല  പരിവർത്തന യാത്രയ്ക്ക് കുമ്പളയിൽ തുടക്കമായി. ബി ജെ പി മുൻ സംസ്ഥാന പ്രസിഡൻറ് സി കെ പത്മനാഭൻ  ഉദ്ഘാടനം ചെയ്തു. 
ദേശദ്രോഹികളുടെ കൂട്ടുകെട്ടിന്റെ തലസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. മോദിക്കെതിരായ യുദ്ധപ്രഖ്യാപനമാണ് നടക്കുന്നതെന്നും അതിനായി വ്യത്യാസം മറന്ന് ഇരുമുന്നണികളും യോജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരത വിരുദ്ധ ശക്തികൾക്ക് കരുത്ത് പകരുന്നതാണിതൊക്കെയെന്ന് അദ്ദേഹം സൂചിപ്പിച്ചു.  പാർട്ടിയുടെ ഉത്തരമേഖല പ്രസിഡന്റ്  വി.വി  രാജൻ  അധ്യക്ഷത വഹിച്ചു.
ജാഥാ നായകൻ എം ടി രമേശ്, സംസ്ഥാന വൈസ് പ്രസിഡന്റ്  കെ പി ശ്രീശൻ മാസ്റ്റർ,  സെക്രട്ടറി വി കെ സജീവൻ,  വൈസ് പ്രസിഡന്റ് പ്രമീള നായക്, കെ.രഞ്ജിത്ത്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി സുരേഷ് കുമാർ ഷെട്ടി, അഡ്വ. വി.ബാലകൃഷ്ണ ഷെട്ടി,  ജില്ല സെക്രട്ടറി എ  വേലായുധൻ, ദേശീയ കൗൺസിൽ അംഗം  എം സഞ്ജീവ ഷെട്ടി എന്നിവർ സംബന്ധിച്ചു. ജില്ല പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത് സ്വാഗതവും   മഞ്ചേശ്വരം മണ്ഡലം പ്രസി. സതീശ് ചന്ദ്ര ഭണ്ഡാരി നന്ദിയും പറഞ്ഞു.keyword : bjp-north-zone-conversion-journey-starts-at-kumbla