പൈവളികെയിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച


ഉപ്പള, മാർച്ച് 26 , 2019 ●കുമ്പളവാർത്ത.കോം : പൈവളികെയിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച. പൈവളികെ കയര്‍കട്ടയിലെ അബ്ദുല്‍ കാദറിന്റെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി കവര്‍ച്ച നടന്നത്. വീടുപൂട്ടി അനുജന്‍ മജീദിന്റെ വീട്ടില്‍ താമസിക്കാന്‍ പോയതായിരുന്നു അബ്ദുൽ ഖാദറിന്റെ കുടുംബം. രാവിലെ  തിരിച്ചെത്ത്യപ്പോളാണ്  മോഷണ വിവരം അറിയുന്നത്.

ഒരു ലക്ഷത്തില്‍ പരം രൂപയും, സാധനങ്ങളും നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. മഞ്ചേശ്വരം പോലീസും, വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കവര്‍ച്ചകളും, മറ്റു അക്രമങ്ങളും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നത് പൊലീസിന് തലവേദനയാവുകയാണ്.
keyword : big-robbery-paivalige