എം. സി. ഹാജി ട്രസ്റ്റ് സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് 300 - ഓളം രോഗികൾക്ക് അനുഗ്രഹമായി


മൊഗ്രാൽ, മാർച്ച് 4 , 2019 ●കുമ്പളവാർത്ത.കോം : ആരോഗ്യ വിദ്യാഭ്യാസ പ്രവർത്തന മേഖലയിൽ കഴിഞ്ഞ ഒരു വർഷമായി നിറസാന്നിദ്ധ്യമായി മാറിക്കഴിഞ്ഞ മൊഗ്രാൽ എം. സി. അബ്ദുൽ ഖാദർ ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മംഗ്ലൂർ ദേർളകട്ട യേനപ്പോയ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ മൊഗ്രാൽ കെ. എസ്. അബ്ദുള്ള സെൻട്രൽ സ്കൂളിൽ വെച്ച് സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 300 - ഓളം രോഗികൾക്ക് അനുഗ്രഹമായി.
   ജനറൽ മെഡിസിൻ, ഓർത്തോ, ഇ. എൻ. ടി. ചർമ്മം, നേത്രരോഗം, ശിശു രോഗം തുടങ്ങിയ വിഭാഗങ്ങളിലെ പ്രമുഖരായ ഡോക്ടർമാർ അണിനിരന്ന ക്യാമ്പിൽ ഷുഗർ, പ്രഷർ പരിശോധനയും, ക്യാൻസർ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. സൗജന്യമായി തന്നെ മരുന്ന് വിതരണവും നടത്തി. ക്യാമ്പിൽ വെച്ച് തുടർചികിത്സക്കും ശസ്ത്രക്രിയയ്ക്കുമായി നൂറോളം രോഗികൾക്ക് യേനപ്പൊയ മെഡിക്കൽ കോളേജിലേക്ക്  ' ഗ്രീൻ കാർഡ് ' നൽകിയത് നിർധനരായ രോഗികൾക്ക് ആശ്വാസമായി.
ക്യാമ്പ് എൻ. എ നെല്ലിക്കുന്ന് എം. എൽ. എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ എം. സി. കുഞ്ഞഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. എം. ഖാലിദ് ഹാജി, എം. എം. പെർവാഡ്, ടി. സി. എം. ഷെരീഫ്, ടി. സി. അഷ്റഫലി, സിദ്ധീഖലി മൊഗ്രാൽ, എം. സി. യഹ് യ, ഗഫൂർ ലണ്ടൻ, കെ.കെ. സകീർ ഖത്തർ, ഹമീദ് പെർവാഡ്, അബ്ദുൽ റഹ്മാൻ ഫോറസ്റ്റ്, ഡോക്ടർ ഇബ്രാഹിം നെഗമുർ, അബ്ദുൽ റസ്സാഖ്. വി. വി, എം. എം. റഹ്മാൻ, ഫസീല അബ്ബാസ്, എം. പി. അബ്ദുൽ ഖാദർ, എച്ച്. എം. അബ്ദുൽ കരീം, അബ്ബാസ് മൊയ്ലാർ, എം. എ. മുസ, കെ. പി. മുഹമ്മദ്, എം. എ. മുഹമ്മദ് കടവത്ത്, ബി. എ. മുഹമ്മദ്കുഞ്ഞി, എം. പി. മുസ്തഫ, എം. എ. ഇഖ്ബാൽ, റിയാസ് മൊഗ്രാൽ, നാസിർ മൊഗ്രാൽ, അഷറഫ് പെർവാഡ്, ഷരീഫ് ഗെല്ലി, നാഫിഹ് മൊഗ്രാൽ, പി. വി. അൻവർ, നാസിർ കൊപ്ര ബസാർ, ലത്തീഫ് തവക്കൽ, പി. വി. അഷ്റഫ് എന്നിവർ പ്രസംഗിച്ചു. എം. മാഹിൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
keyword : big-medical-camp-condected-by-mchaji-trust-blessing-around-300-patients