മംഗളുരുവിൽ വൻ തീപ്പിടുത്തം; പത്ത് വീടുകൾക്ക് നാശനഷ്ടം


മംഗളുരു, മാർച്ച് 23 , 2019 ●കുമ്പളവാർത്ത.കോം : മംഗളൂരു നഗരത്തിൽ പാണ്ടേശ്വരത്തുണ്ടായ തീ പിടുത്തത്തിൽ  പത്തിലേറെ വീടുകൾക്ക് 1 നാശനഷ്ടം, ശനിയാഴ്ച രാത്രിയോടെ ധൂമപ്പ കോംപൗണ്ടിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ താമസക്കാരായ ചില പേയിംഗ് ഗസ്റ്റുകളായ വിദ്യാർഥികൾ പുറത്ത് പോയി തിരിച്ചു വന്നപ്പോഴാണ്  തീ പടരുന്നത് കണ്ടത്. സമീപത്തെ അശോക ആചാര്യ, കാർത്തികേയൻ, അശോക , ശേഖർ ആചാര്യ, ഭാഗ്യശീ, കെ. ആർ ശ്രീനിവാസ് തുടങ്ങിയവരുടെ വീടുകൾക്കാണ് തീ പടർന്ന് ഭാഗിക നാശ നഷ്ടമുണ്ടായത്. എന്നാൽ ആളപായമില്ല.


പാണ്ടേശ്വർ ഫയർ ഫോഴ്സിന്റ നാലു ഫയർ എഞ്ചിനുകൾ എത്തി തീയണക്കാൻ ശ്രമം നടത്തുന്നു.keyword : big-fired-manglur