മംഗളൂർ തുറമുഖത്ത് കപ്പലിൽ വൻ തീപിടുത്തം; 16 ശാസ്ത്രജ്ഞന്മാരടക്കം 36 പേരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി


മംഗളൂർ, മാർച്ച് 16 , 2019 ●കുമ്പളവാർത്ത.കോം : ന്യൂ മംഗളൂർ തുറമുഖത്തിനടുത്ത് കടലിൽ കപ്പലിൽ വൻ തീപിടുത്തം. ശനിയാഴ്ച പുലർച്ചയോടെയാണ് തീപിടുത്തമുണ്ടായത്. ഷിപ്പിംഗ് കോർപ്പറേഷന്റെ സാഗർ സമ്പത എന്ന റിസർച്ച് കപ്പലിനാണ് തീപിടിച്ചത്. കപ്പലിൽ 16 ശാസ്ത്രജ്ഞൻമാരടക്കം 36 പേരുണ്ടായിരുന്നു.
ഏതാനും കിലോമീറ്റർ ദൂരെയുണ്ടായിരുന്ന കോസ്റ്റ് ഗാർഡ് കപ്പലിന് തീപ്പിടുത്തത്തിന്റെ വിവരം ലഭിച്ചയുടൻ കോസ്റ്റ് ഗാർഡ് രക്ഷാ പ്രവർത്തനം ആരംഭിച്ചു. സുജയ് , വിക്രം എന്നീ രണ്ട് കപ്പലുകൾ തീയണക്കാനായി ഉടൻ അപകട സ്ഥലത്തെത്തുകയും 16 ശസ്ത്രജ്ഞരടക്കം 36 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു.
keyword : big-fire-in-ship-at-mangalore-port