ബംബ്രാണ പ്രീമിയർ ലീഗ് സീസൺ-9; സ്പോർട്സ് വിന്നർ ജേതാക്കൾ


കുമ്പള, മാർച്ച് 1 , 2019 ●കുമ്പളവാർത്ത.കോം : ബംബ്രാണ പ്രീമിയർ ലീഗ് സീസൺ-9 ൽ വ്യാഴാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ ഫൈവ് കളേഴ്സിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി സ്പോർട്സ് വിന്നർ ജേതാക്കളായി . 
ടൂർണമെന്റിലെ താരമായി സ്പോർട്‌സ് വിന്നറിന്റെ റഹീസിനെ തെരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഫൈവ് കളേഴ്സ് നിശ്ചിത 10 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 82 റൺസെടുത്തു. ഫൈവ് കളേഴ്‌സിന് വേണ്ടി ശിഹാബ് 17 റൺസെടുത്തു. 
മറുപടി ബാറ്റിങ്ങിൽ ആരിഫ് 22(14) വെടിക്കെട്ട് ബാറ്റിങ്ങിലൂടെ മികച്ച തുടക്കം നൽകി. പിന്നീടെത്തിയ റഹീസ് (21) റൺസും വിജയത്തിൽ നിർണായകമായി.
keyword : bambrana-premier-league-season-9-sports-winner