നെല്ലിക്കട്ടയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു


കാസര്‍കോട്, മാർച്ച് 24 , 2019 ●കുമ്പളവാർത്ത.കോം : നെല്ലിക്കട്ടയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കുംബഡാജെ ചെറൂണിയിലെ മുഹമ്മദ് ഹാജി- ആസ്യുമ്മ ദമ്പതികളുടെ മകന്‍ ഇബ്രാഹിം (31) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി നെല്ലിക്കട്ട ചൂരിപ്പള്ളത്തു വെച്ചാണ് അപകടമുണ്ടായത്. കൂലിപ്പണിക്കാരനായ ഇബ്രാഹിം ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങുന്നതിനിടെ എതിരെ നിന്നും വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ബല്‍കീസ് (ചെടേക്കാല്‍). മക്കള്‍: യാസിര്‍ അറഫാത്ത് (ഒമ്പത്), ഷാനിബ് (ആറ്), സന (ഒന്നര വയസ്.
keyword : baik-accident-died-serious-injured-youth-nellikatta