ബൈക്കപകടം, മംഗലാപുരത്ത് എഞ്ചിനീയറിംഗ് വിദ്യാർഥി മരിച്ചു


മംഗലാപുരം, മാർച്ച് 26 , 2019 ●കുമ്പളവാർത്ത.കോം : മംഗലാപുരത്ത് ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു, ശ്രീനിവാസ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിയും ശക്തി നഗർ സ്വദേശിയുമായ  തിമ്മപ്പ (22)യാണ് മരിച്ചത്.  വളച്ചാലിൽ വെച്ച്  ഇയാൾ സഞ്ചരിക്കുകയായിരുന്ന ബൈക്കിൽ എതിരേ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തിമ്മപ്പ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
സംഭവത്തെത്തുടർന്ന് പോലീസ് സ്ഥലത്തെത്താൻ താമസിച്ചതായി ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു.
keyword : baik-accident-died-engineering-student-manglore