റോഡ് ഉദ്ഘാടനത്തിന് പ്രദേശവാസികളെ ക്ഷണിച്ചില്ല: നാട്ടുകാർ ചേർന്ന് റോഡ് വീണ്ടും ഉദ്ഘാടനം ചെയ്തു


മൊഗ്രാൽ, മാർച്ച് 8 , 2019 ●കുമ്പളവാർത്ത.കോം : മുൻ വാർഡ് മെമ്പർമാരെയും, റോഡിന്  ആവശ്യമായ സ്ഥലം നൻകിയവരെയും പരിസര പ്രദേശവാസികളെയും ഒഴിവാക്കി ധൃതി പിടിച്ച് റോഡ് ഉദ്ഘാടനം നടത്തിയതിൽ പ്രതിഷേധമറിയിക്കാൻ നാട്ടുകാർ വീണ്ടും റോഡ് ഉദ്ഘാടനം നടത്തി പ്രതിഷേധിച്ചു. മൊഗ്രാൽ കടപ്പുറം തീരദേശ ലിങ്ക് റോഡാണ് ചുരുക്കം ചിലർ ചേർന്ന് വാർഡ് മെമ്പരുടെ  നേതൃത്തിൽ കഴിഞയാഴ്ച ഉദ്ഘാടനം നടത്തിയത്. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റ് പുണ്ടരികാക്ഷയായിന്നു ഉദ്ഘാടകൻ. പരേതനായ മുൻ എം.എൽ എ പി ബി അബ്ദുൾ റസാഖിന്റെ പേരാണ് റോഡിന് നാമാകരണം ചെയ്തിരിക്കുന്നത്. തീരദേശ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് റോഡ് നിർമ്മിച്ചത്. റോഡ് പണി ഇപ്പോഴും നടന്നു വരുന്നതിനിടയിലായിരുന്നു റോഡ് ഉദ്ഘാടനം, ഇതാണ് നാട്ടുകാരെ ചെടിപ്പിച്ചതും.പ്രദേശവാസി കുടിയായ മുഹമ്മദ് കാക്കച്ച റോഡ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു, മുൻ പഞ്ചായത്ത് അംഗം എം എ മുസ, എം പി അബ്ദുൾ ഖാദർ, എം എസ് മുഹമ്മദ് കുഞ്ഞി, ഷാഫി മിലാദ് നഗർ, റിയാസ് മൊഗ്രാൽ, അർഷാദ് തവക്കൽ, എം എസ്  അബ്ദുല്ല ക്കുഞ്ഞി, എം എ ഇബ്രാഹീം, അബുബക്കർ, ബഷീർ ഫിർദൗസ്, സിദ്ധീഖ് പി എസ്, സിദ്ധീഖ് കെ വി, അഷ്റഫ് കെ വി ,ഷാനു ഉമ്പായി.ഖാദർ.അഷ്റഫ്. ബാസിത്,സഫ്വാൻ, അഷ്റഫ് കെപ്പളം എന്നിവർ സംബന്ധിച്ചു. എം എസ് അഷ്റഫ് സ്വാഗതം പറഞ്ഞു.
keyword : authorities-inaugurated-road-without-informing-locals-locals-conducted-inauguration-again-by-themselves