കാസറഗോഡ് പള്ളി ഇമാമിന് നേരെ ആക്രമണംകാസറഗോഡ്, മാർച്ച് 22 , 2019 ●കുമ്പളവാർത്ത.കോം : പള്ളി ഇമാമിനെ അജ്ഞാത സംഘം കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇമാമിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെല്ലിക്കുന്ന് നൂര്‍ മസ്ജിദ് ഇമാമും സുള്ള്യ സ്വദേശിയുമായ അബ്ദുല്‍ നാസര്‍ സഖാഫി (26) യാണ് ആക്രമണത്തിനിരയായത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ നെല്ലിക്കുന്ന് ജുമാ മസ്ജിദിന് സമീപത്ത് വെച്ച് ആളൊഴിഞ്ഞ സമയത്താണ് മർദ്ദനം.
അബോധാവസ്ഥയില്‍ ഇടവഴിയില്‍ വീണ് കിടക്കുന്നത് കണ്ട ഇമാമിനെ ഇതുവഴി വന്ന നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമം നടത്തിയതെന്നാണ് വിവരം. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചൂരിയിലെ പള്ളിയിൽ ഇമാമിനെ കൊലപ്പെടുത്തിയതിന്റെ വാർഷിക ദിനത്തിലാണ് അക്രമം നടന്നത് എന്നത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
keyword : attack-against-imam-at--kasargod