കുഡ്ലുവിൽ നാലു കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേർ അറസ്റ്റിൽകാസര്‍കോട്, മാർച്ച് 25 , 2019 ●കുമ്പളവാർത്ത.കോം : വീട്ടില്‍ സൂക്ഷിച്ച നാല് കിലോ കഞ്ചാവ് പിടികൂടി. കുഡ്‌ലു ആര്‍ ഡി നഗര്‍ നങ്കോയി റോഡിലെ ഉണ്ണി (48)യുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് എ എസ് പി ഡി ശില്‍പ്പയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉണ്ണിയെ കൂടാതെ മുള്ളേരിയ സ്വദേശിയും ചെര്‍ക്കളയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഉസൈനാര്‍ (26), ചെര്‍ക്കള കുണ്ടടുക്കയിലെ രതീഷ് കെ (25) എന്നിവരാണ് അറസ്റ്റിലായത്.
keyword : arrested-three-people-seized-four-kg-kanja-in-kudlu