കാലി മോഷണക്കേസിൽ പ്രതിയായ പൈവളികെ സ്വദേശി മംഗളൂരുവിൽ പിടിയിൽ


മംഗളൂരു, മാർച്ച് 11 , 2019 ●കുമ്പളവാർത്ത.കോം : നിരവധി കന്നുകാലി മോഷണക്കേസിലെ പ്രതിയായ പൈവളികെ സ്വദേശി മംഗളൂരുവിൽ അറസ്റ്റിലായി. തുഡ് വ അസിസ് എന്ന അബ്ദുൽ അസീസിനെയാണ് മംഗളുരു ആൻറി റൗഡി സ്ക്വാഡ് അറസ്റ്റ് ചെയ്തത്.2018 ൽ കൈരംഗളയിലെ പുണ്യ കോടി ഗോ ആശ്രമത്തിൽ നിന്നും പശു മോഷണം നടത്തിയ കേസിൽ പ്രതിയാണ് ഇയാൾ. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ നാലു പേർ അറസ്റ്റിലായിട്ടുണ്ട്.
ഇത് കൂടാതെ ഉള്ളാൾ പോലീസ് സ്റ്റേഷൻ പരിധിയിൽ തന്നെ ഇയാളുടെ പേരിൽ മൂന്ന് കേസുകൾ നിലവിലുണ്ട്.
keyword : arrested-paivalige-native-kali-theftcase-accused