കണ്ണൂർ വിമാനത്തിൽ സ്വർണ്ണക്കടത്തിന് കാസറഗോഡ് സ്വദേശി പിടിയിൽ


കണ്ണൂര്‍, മാർച്ച് 15 , 2019 ●കുമ്പളവാർത്ത.കോം : കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമം കാസര്‍കോട് സ്വദേശി പിടിയിലായി. അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ കണ്ണൂരെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് റഫീഖില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടികൂടിയത്. പേസ്റ്റ് രൂപത്തില്‍ കവറിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 280ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്.
keyword : arrested-kasaragod-native-in-kannur-airport-for-gold-smuggling