വിവിധ കേസുകളിലെ നാല് വാറണ്ട് പ്രതികൾ പിടിയിൽ


കുമ്പള, മാർച്ച് 1 , 2019 ●കുമ്പളവാർത്ത.കോം : വിവിധ കേസുകളിൽ ഹാജരാകാതെ ഒളിച്ച് നടക്കുകയായിരുന്ന നാല് വാറണ്ട് പ്രതികളെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. മണല്‍കടത്ത് കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന നായിക്കാപ്പ് നാരാണമംഗലത്തെ തുഷാർ (29), കട്ടത്തടുക്കയിലെ യൂസഫ് (37), അടിപിടി കേസില്  ഒളിവില്‍ കഴിയുകയായിരുന്ന ദര്‍ബാര്‍ക്കട്ടയിലെ റിസ്വാന്‍ (29), മുഹമ്മദ് സഫ്വാന്‍ (22) എന്നിവരെയാണ് കുമ്പള എസ് ഐ ആര്‍ സി ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കേസില്‍പെട്ട് വര്‍ഷങ്ങളോളം പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടാന്‍ ശക്തമായ നടപടി സ്വീകരിച്ചതായി കുമ്പള എസ് ഐ പറഞ്ഞു.
keyword : arrested-four-warrents-in-multiple-cases