മാരകായുധങ്ങളുമായി യുവാക്കൾ കറങ്ങിയ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ


ഉപ്പള, മാർച്ച് 28 , 2019 ●കുമ്പളവാർത്ത.കോം : കാറില്‍ വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി കറങ്ങിയതിന് അറസ്റ്റിലായ യുവാക്കള്‍ക്ക് സഞ്ചരിക്കാന്‍ കാര്‍ നല്‍കിയയാളെ പോലീസ് അറസ്റ്റു ചെയ്തു. ഉപ്പള സ്വദേശി റഊഫിനെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഉപ്പള കൈക്കമ്പയില്‍ വെച്ച് 17 കാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ ആയുധങ്ങളുമായി പോലീസിന്റെ പിടിയിലായത്. ഉപ്പള ടൗണില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തൗസീഫ് (19), വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനായ 17 കാരന്‍ എന്നിവരാണ് അറസ്റ്റിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്ക് കാര്‍ നല്‍കിയത് റഊഫ് ആണെന്ന് കണ്ടെത്തുകയും റഊഫിനെ പോലീസ് അറസ്റ്റു ചെയ്യുകയുമായിരുന്നു.
keyword : arrested-again-young-men-with-swarmed-weapons