വിവാഹ വാഗ്ദാനം നൽകി പീഢിപ്പിക്കുകയും ഗർഭിണിയായതിന് ശേഷം പിൻമാറുകയും ചെയ്തതായി പരാതി; അമ്പതുകാരൻ പിടിയിൽ


കുമ്പള, മാർച്ച് 28 , 2019 ●കുമ്പളവാർത്ത.കോം : വിവാഹ വാഗ്ദാനം നൽകി പീഢിപ്പിക്കുകയും എട്ടു മാസം ഗർഭിണിയായതോടെ വാഗ്ദാനത്തിൽ നിന്നും പിൻമാറുകയും ചെയ്തതായി ഇരുപത്തിരണ്ടുകാരി നൽകിയ പരാതിയിൽ അമ്പതുകാരൻ പൊലീസ് പിടിയിൽ. ഒളയം സ്വദേശിക്കെതിരെ ബന്തിയോട് സ്വദേശിനിയാണ് പരാതി നൽകിയത്. ഭർത്താവ് ഉപേക്ഷിച്ചതിനെത്തുടർന്നാണ് ഇയാൾ വിവാഹ വാഗ്ദാനവുമായി യുവതിയെ സമീപിച്ചത്. പിന്നീട് ഗർഭിണിയായതോടെയാണ് യുവതിയെ കൈയ്യൊഴിഞ്ഞത്. യുവതി കാസറഗോഡ് പൊലീസ് അധികാരിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. വനിത പോലീസിന്റെ സാന്നിധ്യത്തിൽ യുവതിയിൽ നിന്നും വിശദമായി മൊഴിയെടുത്ത ശേഷമാണ്  പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
keyword : arrested-50-years-old-man-complaint-marriage-promise-rape-after-pregnancy-cheated