ആയുധങ്ങളുമായി കാറിൽ കറങ്ങിയ നാലംഗ സംഘം കുമ്പളയിൽ പിടിയിൽകുമ്പള, മാർച്ച് 23 , 2019 ●കുമ്പളവാർത്ത.കോം : ആയുധങ്ങളുമായി കാറിൽ കറങ്ങുകയായിരുന്ന നാലംഗ സംഘത്തെ പൊലീസ് പിടികൂടി. പച്ചമ്പളം, ബന്തിയോട്, കുമ്പള കഞ്ചിക്കട്ട, ഷിറിയ സ്വദേശികളാണ് കുമ്പള റെയിൽവെ സ്റ്റേഷന് സമീപത്തുവച്ച് പൊലീസിന്റെ പിടിയിലായത്. നേരത്തെ വിവിധ കേസുകളിൽ പ്രതി ചേർക്കപ്പെട്ടവരാണ് സംഘത്തിലെ മൂന്നു പേരെന്നാണ് അറിയുന്നത്. ഇവരെ ചോദ്യം ചെയ്തു വരുന്നതായും ഉടൻ അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
keyword : arrested-4-members-in-car-with-arms-at-kumbla