മായാസ് മേനത്ത് സ്മാരക സ്വർണ്ണ മെഡൽ പ്രഖ്യാപിച്ചു


ആലംപാടി, മാർച്ച് 6 , 2019 ●കുമ്പളവാർത്ത.കോം : ആലംപാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഈ വർഷം എസ്.എസ്.ൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക്‌ നേടുന്ന വിദ്യാർത്ഥിക്ക്‌ മർഹും മായാസ് മേനത്ത് സ്മാരക സ്വർണ്ണ മെഡൽ നൽകാൻ, നാഷണൽ സ്റ്റുഡന്റ്സ് ലീഗ് ആലംപാടി ശാഖ കമ്മിറ്റി യോഗം തീരുമാനിച്ചു.
പ്രസിഡന്റ്‌ ഇല്യാസ് കരോടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഐ.എം.സി.സി നേതാവ് ഗപ്പു ആലംപാടി ഉത്ഘാടനം ചെയ്തു, അബു കളപ്പുര, ഹിഷാം പൊയ്യയിൽ, അസർ മൗലവി, അനസ് കന്നിക്കാട്,സിനാൻ, നിസു മുക്രി, ചെമ്മു, അബ്രു തളങ്കര, മുസമ്മിൽ, അബ്രു, ഷംസി, മുഹമ്മദ്‌, അനസ്, മുസ്താഖ് എന്നിവർ പ്രസംഗിച്ചു, അസ്‌കർ മൗലവി സ്വാഗതവും മുബഷിർ തോട്ടുംകര നന്ദിയും പറഞ്ഞു.
keyword : announced-Mayas-Menath-Memorial-Gold-Medal