കാറിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരുക്ക്


ഉപ്പള, മാർച്ച് 13 , 2019 ●കുമ്പളവാർത്ത.കോം :  കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ  യുവാവിന് ഗുരുതര പരുക്ക്. പൈവളിഗ സ്വദേശി മുന്ന ( 26 ) യ്ക്കാണ്  അപകടത്തിൽ പരുക്കേറ്റത്. ബായാറിലേക്ക് ബൈക്കിൽ പോകമ്പോൾ എതിരേ വന്ന കാർ ബൈക്കില്‍ ഇടിക്കുകയായിരുന്നു. പൈവളിഗയിലെ മന്ന (26) യ്ക്കാണു പരുക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ കാറില്‍ കുരുങ്ങിയ ബൈക്കിനെ 15 മീറ്ററോളം ദൂരത്തേക്കു വലിച്ചു കൊണ്ടുപോയ ശേഷമാണ് കാര്‍ നിന്നതെ ന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. മന്നയെ ഉടന്‍ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലേക്കു കൊണ്ടുപോയി.
keyword : accident-serious-injury-to-bike-passenger