കഞ്ചാവ് കടത്തുകയായിരുന്ന കാറിടിച്ച് സ്കൂട്ടർ യാത്രക്കാരായ വിദ്യാർത്ഥികൾക്ക് പരിക്ക്


മേൽപ്പറമ്പ്, മാർച്ച് 27 , 2019 ●കുമ്പളവാർത്ത.കോം : കഞ്ചാവ് കടത്തുകയായിരുന്ന കാറിടിച്ച് വിദ്യാർത്ഥിയും ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ലാ സെക്രട്ടറി ഷഹബാസ് കോളിയാടിനും സുഹൃത്ത് പെരിയ പോളിടെക്നിക് വിദ്യാർത്ഥിയും  മേൽപ്പറമ്പ് നടക്കാലിലെ ശ്രീജനുമാണ് പരിക്കേറ്റത്. കണ്ണൂരിൽ നിന്നും കാസർകോടേക്ക് വരികയായിരുന്ന KL 14 K 907 എന്ന നമ്പറിലുള്ള മാരുതി റിറ്റ്സ് കാറാണ് കട്ടക്കാലിൽ വെച്ച് വിദ്യാർത്ഥികൾ യാത്ര ചെയ്യുകയായിരുന്ന സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചത്. അപകടം നടന്ന സമയത്ത് ഇരുചക്രവാഹനത്തിൽ എത്തിയ പോലീസുകാർ നടത്തിയ പരിശോധനയിൽ കാറിൽ നിന്നും കഞ്ചാവ് കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് ലഹരിയിൽ അപകടകരമായി വാഹനമോടിച്ച കാർ ഡ്രൈവറും വാഹനവും മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്.പരിക്കേറ്റ വിദ്യാർത്ഥികൾ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
keyword : accident-injured-to-baik-passanger-students