ഉഡുപ്പിയിൽ ഓട്ടോറിക്ഷയിൽ കാറിടിച്ച് ഏഴ് സ്കൂൾ കുട്ടികൾക്ക് പരിക്ക്


ഉഡുപ്പി, മാർച്ച് 15 , 2019 ●കുമ്പളവാർത്ത.കോം : കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം 7 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഉഡുപ്പിയില്‍ എന്‍എച്ച് 66 ന് സമീപം സാന്തകെട്ട സര്‍വീസ് റോഡില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു അപകടം.

മാരുതി റിറ്റ്‌സ് കാര്‍ വേറൊരു വാഹനത്തെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ദിശയിലൂടെ വിദ്യാര്‍ത്ഥികളെ കയറ്റി വരികയായിരുന്ന ഓട്ടോയിലേക്ക് ഇടിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവർ ജോണ്‍ ഉള്‍പ്പെടെ ഏഴ് വിദ്യാര്‍ത്ഥികള്‍ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടത്തിന്റെ ഫലമായി ഓട്ടോറിക്ഷയ്ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഉഡുപ്പി ട്രാഫിക് പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്തു.


keyword : accident-injured-seven-school-students-in-uduppi