ചെമ്മനാട് ചളിയംകോട് വാഹനാപകടം; പച്ചമ്പള സ്വദേശി മരിച്ചു ; രണ്ടു പേർക്ക് ഗുരുതരം


കാസറഗോഡ്, മാർച്ച് 15 , 2019 ●കുമ്പളവാർത്ത.കോം : കെ എസ് ടി പി റോഡില്‍ ചെമ്മനാടിന് സമീപം ചളിയംകോട് കാറും ജീപ്പും തമ്മില്‍ കൂട്ടിയിടിച്ച് അപകടം ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് ഗുരുതരം. കാറും മേല്‍പറമ്പ് ഉള്ള ജീപ്പും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ ഒരാള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ബന്തിയോട് പച്ചമ്പള്ള സ്വദേശി മുഹമ്മദ് മഷൂദ് (22) ആണ് മരിച്ചത്. പച്ചമ്പളയിലെ അബ്ദുല്ലയുടെ മകനാണ് മഷൂദ്.
മൂന്നു പേരെ ഗുരുതരാവസ്ഥയില്‍ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമാണ്.


keyword : accident-in-chammanad-chaliyangod-died-pachambala-native-two-are-seriously-injured