ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു


ഉപ്പള, മാർച്ച് 30 , 2019 ●കുമ്പളവാർത്ത.കോം : ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കന്യാല മുണ്ടോളിലെ യൂസുഫ് - റുഖിയ ദമ്പതികളുടെ മകന്‍ ശബീര്‍ (22) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 11.45 മണിയോടെ കന്യാലയിലാണ് അപകടം.

ബേര്‍ക്ക കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ടിപ്പര്‍ ലോറിയുമായാണ് കൂട്ടിയിടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശബീറിനെ ഉടന്‍ തന്നെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മൃതദേഹം മംഗല്‍പാടിയിലുള്ള താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: ഫൈസല്‍, സമീറ.
keyword : accident-baik-tipper-lorry-died-baik-passanger