പ്രചരണങ്ങൾക്ക് പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം ഹൈക്കോടതി


കൊച്ചി, മാർച്ച് 11 , 2019 ●കുമ്പളവാർത്ത.കോം : തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഫ്ളക്സുകൾ ഉപയോഗിക്കാൻ പാടില്ലെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് പ്രചരണത്തിന് പരിസ്ഥിതി സൗഹാർദ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂയെന്നും ഫ്ളക്സുകൾ വിലക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ ഇറക്കിയ ഉത്തരവ് സംസ്ഥാനത്തിന് ബാധകമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇടക്കാല ഉത്തരവിറക്കി. വി എസ് ശ്യാംകുമാർ എന്ന വ്യക്തി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് ജീർണിക്കാവുന്ന വസ്തുക്കൾ മാത്രമേ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കാവൂ എന്നും കോടതി വ്യക്തിമാക്കി. നേരത്തെ ഫെബ്രുവരി 27ന് പാതയോരത്തെ അനധികൃത ഫ്ളക്സ് ബോർ‍ഡുകൾ നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ബോർഡുകൾ നീക്കം ചെയ്തില്ലെങ്കിൽ തദ്ദേശഭരണസ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ഫീൽഡ് സ്റ്റാഫുകളും ഉത്തരവാദികളാണെന്നും അവരിൽ നിന്ന് പി‌ഴ ഈടാക്കുമെന്നും ഹൈക്കോടതി വിധിച്ചിരുന്നു.
keyword : Use-Only-Eco-friendly-articles-for-Election-campaign-High-Court