വിദ്യാർത്ഥികൾക്ക് വേണ്ടത് സാന്ത്വനവും, ആത്മവിശ്വാസവും - ആർ. സി ബിജു


മൊഗ്രാൽ, മാർച്ച് 30 , 2019 ●കുമ്പളവാർത്ത.കോം : ഒന്നിനെയും ഭയക്കരുത്, ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുക- എവർഷൈൻ കോളേജ് പന്ത്രണ്ടാം വാർഷിക ആഘോഷ പരിപാടിയിൽ കുമ്പള സബ് ഇൻസ്‌പെക്ടർ ആർ. സി. ബിജു വിദ്യാർത്ഥികൾക്ക് നൽകിയ ഉപദേശം ഇതായിരുന്നു.

വിദ്യാർത്ഥികൾക്ക് അവരുടേതായ സങ്കടങ്ങൾ ഉണ്ടാകും. അത് രക്ഷിതാക്കളോട് തുറന്ന് പറയാനുള്ള അവസരം വീടുകളിൽ ഉണ്ടാകണം. പലപ്പോഴും അച്ഛനമ്മമാര് വഴക്ക് കുട്ടികളെ ഭയപ്പെടുത്താറുണ്ട്. ഇത് പലപ്പോഴും കുട്ടികൾക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കലായി മാറുന്നുവെന്നും ആർ സി ബിജു  അഭിപ്രായപ്പെട്ടു. പരിപാടിയിൽ മുഖ്യാതിഥിയായി സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങ് കാസർഗോഡ് എൽ. ബി. എസ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ടി. മുഹമ്മദ് ഷുക്കൂർ ഉദ്ഘാടനം ചെയ്തു. എം. എ. ഹമീദ് അധ്യക്ഷത വഹിച്ചു. 2019 മാർച്ചിൽ നടന്ന എവർഷൈൻ ടാലൻറ് സെർച്ച് എക്സാമിനേഷനിൽ റാങ്ക് നേടിയ പ്രതിഭകൾക്ക് മുമെന്റോയും, വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി വി. പി. അബ്ദുൽഖാദർ ഹാജി, എം. മാഹിൻ മാസ്റ്റർ, എം. ഖാലിദ് ഹാജി, മൊഗ്രാൽ സ്കൂൾ പിടിഎ പ്രസിഡണ്ട് പി. എ. ആസിഫ്, എസ്. എം. സി. ചെയർമാൻ കെ. എം. മുഹമ്മദ്, വി.  ശ്രീനിവാസൻ മാസ്റ്റർ, മുകുന്ദൻ മാഷ്, എ. എം. സിദ്ദീഖ് റഹ്മാൻ, ടി. എം. ശുഹൈബ്, എം. എം. റഹ്മാൻ, എം എ  മൂസ, റിയാസ് മൊഗ്രാൽ, നാസർ മൊഗ്രാൽ, ടി. കെ. അൻവർ, മുഹമ്മദ് അബ്കോ, ഹമീദ് പെർവാഡ്, ടി. എ.  കുഞ്ഞഹമദ്, കെ. കെ. അഷ്റഫ്, കാദർ മൊഗ്രാൽ,റഫീഖ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാവിരുന്ന് പരിപാടിക്ക് മാറ്റു കൂട്ടി. കോളേജ് പ്രിൻസിപ്പൽ തോമസ്പി  ജോസഫ് സ്വാഗതം പറഞ്ഞു.
keyword :  Students-need-comfort-and-confidence-rc-biju