വ്യാജ ചികിത്സ കേന്ദ്രത്തിനെതിരെ സോളിഡാരിറ്റി പരാതി നൽകി


കാസർകോട്, മാർച്ച് 16 , 2019 ●കുമ്പളവാർത്ത.കോം : ബദിയടുക്ക നീർച്ചാലിനടുത്ത് കോട്ട എന്ന സ്ഥലത്ത് പ്രവർത്തിച്ചു വരുന്ന വ്യാജ ചികിത്സ കേന്ദ്രത്തിനെതിരെ സോളിഡാരിറ്റി ജില്ല കളക്ടർ, അരോഗ്യ വകുപ്പ് , പോലീസ് മേധാവി എന്നിവർക്ക് പരാതി നൽകി.
കേവലം ഒരു രാഷ്ട്രീയ പ്രവർത്തകനും മരക്കച്ചവടക്കാരനുമായിരുന്ന ചികിത്സിക്കാനുള്ള അടിസ്ഥാന യോഗ്യത പോലുമില്ലാത്ത കോട്ട അബ്ദുൽ റഹ്മാൻ എന്നയാളാണ് ചികിത്സ നടത്തുന്നതെന്ന് പരാതിയിൽ വ്യക്തമാക്കി. ക്യാൻസർ, കിഡ്നി രോഗങ്ങൾക്കാണ് പ്രധാനമായും ഇയാൾ ചികിത്സിക്കുന്നത്. ഇത് ആപൽക്കരമാണ്. വ്യാജ ചികിത്സ കേന്ദ്രത്തെ ആശ്രയിച്ച് രോഗി മരണപ്പെട്ട വാർത്ത മുന്നിലിരിക്കെ, മുഴുവൻ വ്യാജ , ഒറ്റമൂലി ചികിത്സ കേന്ദ്രങ്ങളെക്കുറിച്ചും അന്വേഷിച്ച് നടപടിയെടുക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
keyword : Solidarity-complained-against-fake-treatment-center