മുപ്പത് വർഷത്തെ സേവനത്തിന് ശേഷം ആ ലിസ് ടീച്ചർ സർവീസിൽ നിന്നും വിരമിക്കുന്നു


കുമ്പള, മാർച്ച് 30 , 2019 ●കുമ്പളവാർത്ത.കോം : കുമ്പളയിൽ  മുപ്പത് വർഷത്തെ സേവനത്തിന് ശേഷം ആ ലിസ് ടീച്ചർ സർവീസിൽ നിന്നും വിരമിക്കുന്നു. കോയിപ്പാടി കടപ്പുറം ഗവ എൽ. പി.  സ്കൂൾ  പ്രധാനാധ്യധികയായ ആലീസ് ടീച്ചർ മുപ്പത് വർഷമായി കുമ്പളയിൽ അധ്യാപികയാണ്. ഗവ സീനിയർ ബേസിക് സ്കൂളിൽ ഇരുപത്തിനാലു വർഷം അധ്യാപികയായി സേവനമനുഷ്ടിച്ച ആലീസ് ടീച്ചർ 2012 ലാണ്  കോയിപ്പാടി കടപ്പുറം ഗവൺമെന്റ് എൽ പി.  സ്കൂളിൽ ഹെഡ് മിസ്ട്രസ് ആയി ചാർജെടുത്തത്.
നേരത്തെ ശങ്കരം പാടി എ .എൽ പി സ്കൂളിലായിരുന്നു കോട്ടയം സ്വദേശിയായ  ആലീസ് കുട്ടി ആന്റണി എന്ന ആലീസ് ടീച്ചർ, കഴിഞ്ഞ വർഷം കുമ്പള എസ്. എ റിട്ടയർ ചെയ്ത ബാബു തോമസാണ് ഭർത്താവ്, കുമ്പള ശാന്തിപ്പളയിലെ വീട്ടിൽ കുടുംബസമേതം താമസിച്ചുവരുന്ന ടീച്ചറിനും കുടുംബത്തിനും  കുമ്പളയിൽ വലിയ പരിചയ വൃന്ദമാണുള്ളത്.
വിരമിക്കുന്ന ആലീസ് കുട്ടി ആൻറണി ടീച്ചറിന് ഗവ എൽ .പി സ്കൂൾ കോയിപ്പാടി കടപ്പുറം പി.ടി.എ. യാത്രയയപ്പ് നൽകി.keyword : Retired-alis-teacher-after-30-years-service