ആരിക്കാടിയിൽ ഓട്ടോ ഡ്രൈവർക്ക് മർദ്ദനം


കുമ്പള, മാർച്ച് 25 , 2019 ●കുമ്പളവാർത്ത.കോം : മർദ്ദനമേറ്റ പരിക്കുകളോടെ ഓട്ടോ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരിക്കാടിയിലെ ഇർഷാദി (30) നാണ്  മർദ്ദനമേറ്റത്. ഞായറാഴ്ച രാത്രി ആരിക്കാടി ഒഡ്ഡു മൈതാനത്തിന് സമീപത്ത് വച്ച് രണ്ട് കാറുകളിലെത്തിയ പത്തോളം പേർ  ചേർന്നാണത്രെ മർദ്ദിച്ചത്. ഫാറൂഖ് അല്ലെയെന്ന് ചോദിച്ചാണ് മർദിച്ചതെന്ന് ഇർഷാദ് പറയുന്നു. ആളുമാറിയതായി  മനസ്സിലായതിനാലാവാം  പിന്നീട് ഇവർ രക്ഷപ്പെടുകയായിരുന്നുവെന്ന്  ഇർഷാദ്  പറഞ്ഞു.
keyword : Oppression-to-auto-driver-arikadi