പഞ്ചായത്ത് കളക്ടറെ തെറ്റിദ്ധരിപ്പിച്ചു. തൊഴിൽ നഷ്ടപ്പെട്ട പൂഴിത്തൊഴിലാളികൾ സമരത്തിന്


കുമ്പള, മാർച്ച് 23 , 2019 ●കുമ്പളവാർത്ത.കോം : കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഭരണ സമിതി  ജില്ല കളക്ടറെ  തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമായി ആരിക്കാടിയിലെ എൺപതോളം വരുന്ന മണൽവാരൽ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടതായി ഷിറിയ - ആരിക്കാടി മണൽവാരൽ തൊഴിലാളി കൂട്ടായ്മ കുമ്പള പ്രസ് ഫോറത്തിൽ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
ഇതിനെതിരെ "മണൽവാരൽ തൊഴിലാളികൾക്കെതിരെ പഞ്ചായത്ത് പ്രസിഡൻറും ഭരണകക്ഷിയിലെ ചിലരും ചേർന്ന് നൽകിയ പരാതി പിൻവലിക്കുക ", "രണ്ടു വർഷമായി തൊഴിലില്ലാതെ  പട്ടിണിയിലായ തൊഴിലാളികൾക്ക് ജോലി അവസരം നൽകുക ", "മണൽ കടവുകൾ കയ്യടക്കാനുള്ള ചില തത്പര കക്ഷികളുടെ നീക്കം തടയുക", "സർക്കാർ മാനദണ്ഡമനുസരിച്ച് പരമ്പരാഗത തൊഴിലാളികൾക്ക് പഞ്ചായത്ത് തൊഴിൽ സംരക്ഷണം നൽകുക " തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് കുമ്പള  ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ എ മൊയ്തീൻ കുഞ്ഞി, ഇബ്രാഹിം,  മൊയ്തീൻ, ലത്തീഫ്, ബഷീർ, സവാദ്, സിദ്ദീക്ക് എന്നിവർ  സംബന്ധിച്ചു.
keyword : Misleading-Panchayat-Collector-struggling-workers