വിദഗ്ധ ഡോക്ടർമാരുടെ സേവനവുമായി മെഡിസിറ്റി ഹെൽത്ത് കെയർ ഞായറാഴ്ച കുമ്പളയിൽ പ്രവർത്തനമാരംഭിക്കും


കുമ്പള, മാർച്ച് 30 , 2019 ●കുമ്പളവാർത്ത.കോം : വിദഗ്ധ ഡോക്ടർമാരുടെ സേവനവുമായി മെഡിസിറ്റി ഹെൽത്ത് കെയർ ഞായറാഴ്ച കുമ്പളയിൽ പ്രവർത്തനമാരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കുമ്പള പൊലീസ് സ്റ്റേഷൻ റോഡിലുള്ള മുളിയടുക്ക കോംപ്ലക്സി ലാണ് ഹെൽത്ത് സെന്റർ ആരംഭിക്കുന്നത്. വിദഗ്ധ ഡോക്ടർമാരെത്തേടി മുഗളൂരുവിലേക്കും കാസർകോട്ടേക്കുമുള്ള രോഗികളുടെ അലച്ചിലിന് ഇതോടെ അറുതി വരുമെന്ന്  അവർ അവകാശപ്പെട്ടു.
ഞായറാഴ്ച രാവിലെ സെന്റ് മോണിക്ക ചർച്ചിലെ റവ. ഫാ. അനിൽ പ്രകാശ് ഡിസൂസ, കുമ്പള  ബദർ ജുമാ മസ്ജിദ്  ഖത്വീബ്  ഉമർ ഹുദവി പുളപ്പാടം, കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ കാർമ്മികൻ ജയരാമ അഡിഗ  എന്നിവർ ചേർന്ന് ഉദ്ഘാടനം  നിർവ്വഹിക്കും.
കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസി. കെ എൽ  പൂണ്ടരികാക്ഷ മുഖ്യ അതിഥിയായിരിക്കും.
വൈ. പ്രസി. ഗീത എൽ ഷെട്ടി, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ  എ കെ ആരിഫ്, അംഗങ്ങളായ  രമേശ് ഭട്ട്,  സുധാകര കാമത്ത്, സുകേശ് ഭണ്ഡാരി, ജില്ല സ്കരണ ആശുപത്രി വൈ. പ്രസി. പി രഘുദേവൻ  മാസ്റ്റർ,  കെ.വി.വി.ഇ.എസ് ഏരിയ കമ്മിറ്റി പ്രസി. കെ.സി മോഹൻ എന്നിവർ  സംബന്ധിക്കും.
വാർത്ത സമ്മേളനത്തിൽ ചന്ദ്രഹാസ കെ രൂപേഷ്, ഹരിപ്രസാദ്, ഷമീം ബി എ, ജേക്കബ്, ജിനു വർഗീസ് എന്നിവർ സംബന്ധിച്ചു.

keyword : Medicity-health-care-starts-sunday-expert-doctors-service-kumbla