മലബാർ സ്പോർട്സ് ഫൗണ്ടേഷൻ പ്രതിഭാ സംഗമം ശ്രദ്ധേയമായി


ദുബൈ, മാർച്ച് 19 , 2019 ●കുമ്പളവാർത്ത.കോം :  കായിക താരങ്ങൾ  അവർ  പ്രതിനിധീകരിക്കുന്ന  മേഖലക്കപ്പുറത്ത്  സമൂഹ മദ്ധ്യേ  പ്രകാശം പരത്തുന്ന വിളക്കുമാടങ്ങൾ  ആവണമെന്ന് കാസറകോട് കബഡി അസോസിയേഷൻ ചെയർമാനും  മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ  എ.കെ.എം.അഷറഫ്  അഭിപ്രായപ്പെട്ടു.  ദുബായ് മലബാർ സ്പോർട്സ് ഫൗണ്ടേഷൻ ദുബായ് ക്‌ളാസ്സിക് റെസ്റ്റാറ്റാന്റിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറാജ് ആജലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ അഷറഫ് കേരള സ്വാഗതം പറഞ്ഞു.  ഹൃസ്വ സന്ദര്ശനാര്ഥം  ദുബായിലെത്തിയ ഇന്ത്യൻ ഫുട്ബാൾ താരം ജോബി ജസ്റ്റിനെ സുൽത്താൻ ഡൈമൻഡ് ആൻഡ് ഗോൾഡ് മാനേജിങ് ഡയറക്ടർ സുൽത്താൻ സമീർ ഉപഹാരം  നൽകി  ആദരിച്ചു. ബാബുരാജ്  പുരസ്‌കാര ജേതാവും ഐ.പി.യെ   ചെയർമാനുമായ  ശംസുദ്ധീൻ നെല്ലറയെ  അനുമോദിച്ചു. ഉദുമ മണ്ഡലം മുസ്‌ലിം ലീഗ്  പ്രസിഡന്റ് കെ.ഇ.എ ബക്കർ മുഖ്യാഥിതി ആയിരുന്നു. പ്രമുഖ   സിനിമ  നിർമാതാവ്    ഹസ്സൻ  ആലുവ , മജീദ്‌  തരുവത്ത്, നൗഷാദ് കന്യപ്പാടി, ഇസ്മായിൽ നാലാം വാതുക്കൽ, ഫൈസൽ ദീനാർ,   സി.എ  ബഷീർ പള്ളിക്കര , ശാഹുൽ  തങ്ങൾ,  ഇക്ബാൽ  ആരിക്കാടി, മുനീർ ബേരിക്ക, ഇബ്രാഹിം ബേരിക്ക, മൊയ്‌ദീൻ കുറുമാത്ത്, ഗിന്നസ് ബുക്ക്  ഹോൾഡർ മുഹമ്മദ് ജാസിം,  സന്തോഷ് ട്രോഫി താരങ്ങളായ , നിർമൽ, ഫയാസ്,  എന്നിവർ സംബന്ധിച്ചു . ചടങ്ങിന് ഷബീർ  കീഴൂർ നന്ദി പറഞ്ഞു.
keyword : Malabar-Sports-Foundation-Pratibha-meet-impressive