സുബ്ബയ്യ റൈയെ ഹൈക്കമാന്റ് വെട്ടി; കാസറഗോഡ് രാജ് മോഹൻ ഉണ്ണിത്താൻ കോൺഗ്രസ് ആദ്യ പട്ടികയായിന്യൂഡൽഹി, മാർച്ച് 16 , 2019 ●കുമ്പളവാർത്ത.കോം : മൂന്നു സീറ്റുകൾ ഒഴികെ 13 മണ്ഡലങ്ങളിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥികളെ എഐസിസി പ്രഖ്യാപിച്ചു. വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ എന്നീ മൂന്ന് മണ്ഡലങ്ങൾ ഒഴികെ മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടികയാണ് കോൺഗ്രസ് പുറത്ത് വിട്ടത്, കാസറഗോഡ് മണ്ഡലത്തിൽ രാജ് മോഹൻ ഉണ്ണിത്താൻ മത്സരിക്കും, മറ്റു സ്ഥാനാർഥികൾ
തിരുവനന്തപുരം – ശശി തരൂർ ∙ പത്തനംതിട്ട – ആന്റോ ആന്റണി ∙ മാവേലിക്കര– കൊടിക്കുന്നിൽ സുരേഷ് ∙ ഇടുക്കി – ഡീൻ കുര്യാക്കോസ് ∙ എറണാകുളം – ഹൈബി ഈഡൻ ∙ തൃശൂർ – ടി.എൻ. പ്രതാപൻ ∙ ചാലക്കുടി – ബെന്നി ബെഹനാൻ. പാലക്കാട് – വി.കെ. ശ്രീകണ്ഠൻ ∙ ആലത്തൂർ – രമ്യ ഹരിദാസ് ∙ കോഴിക്കോട് – എം.കെ.രാഘവൻ ∙ കണ്ണൂർ – കെ. സുധാകരൻ. തർക്കം നില നില നിൽക്കുന്ന മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ രാഹുൽ ഗാന്ധി നിശ്ചയിക്കും.
അവസാന നിമിഷം വരെ സുബ്ബയ്യ റൈ പരിഗണനയിലുണ്ടായിരുന്നു. കെ.പി.സി, സി പ്രസിഡൻറ് നൽകിയ സാധ്യതാ പട്ടികയിൽ റൈയുടെ പേര് മാത്രമാണ് കാസറഗോഡിൽ നിന്നും ഉണ്ടായിരുന്നത്, എന്നാൽ ഹൈക്കമാന്റ് ലിസ്റ്റിൽ നിന്നും സുബ്ബയ്യ റൈയുടെ പേര് വെട്ടി രാജ് മോഹൻ ഉണ്ണിത്താന്റെ പേര് പ്രഖ്യാപികയായിരുന്നു .
keyword : Kasaragod-Raj-Mohan-Unnithan-became-the-first-list-of-the-Congress