ജൽസ സീറതു ഇമാം ശാഫി ' വെള്ളിയാഴ്ച മുതൽ


കുമ്പള, മാർച്ച് 27 , 2019 ●കുമ്പളവാർത്ത.കോം : കുമ്പള ബദ്രിയ നഗർ ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയിൽ ജൽസ  സീറതു ഇമാം ശാഫി മൂന്ന് ദിവസത്തെ വാർഷികാഘോഷങ്ങൾക്ക് വെളളിയാഴ്ച തുടക്കം കുറിക്കുമെന്ന് ബന്ധപ്പെട്ടവർ കുമ്പള പ്രസ് ഫോറത്തിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.  
വെള്ളിയാഴ്ച  രാവിലെ ഖത്മുൽ ഖുർആൻ. മുട്ടം കഞ്ഞിക്കോയ തങ്ങൾ  പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും സ്വാഗത സംഘം ട്രഷറർ  ഹാജി കെ.മുഹമ്മദ് അറബി പതാക ഉയർത്തും. രാത്രി ഏഴു മണിക്ക്  സമ്മേളനം സ മസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് എസ് എം തങ്ങൾ അൽ-ബുഖാരി പ്രാർത്ഥനയ്ക്ക്  നേതൃത്വം കൊടുക്കും. സ്വാഗത സംഘം ചെയർമാൻ മുനീർ ഹാജി കമ്പാർ അധ്യക്ഷത വഹിക്കും. അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ് സംബന്ധിക്കും. ശേഷം നടക്കുന്ന ഇമാം ശാഫി മൗലിദ്  അസ്മാഉൽ ഹുസ്ന സദസിന് എം എ ഖാസിം മുസ്ലിയാർ നേതൃത്വം നൽകും. സയ്യിദ് കെ എസ്  ജാഫർ സ്വാദിഖ് തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. യു കെ മുഹമ്മദ് ഹനീഫ് നിസാമി ആമുഖ പ്രഭാഷണവും സയ്യിദ് ഒ എം എസ് തങ്ങൾ നിസാമി മേലാറ്റൂർ മുഖ്യ പ്രഭാഷണവും നടത്തും.
ശനിയാഴ്ച രാവിലെ പത്തു മണിക്ക് നടക്കുന്ന  കുടുംബ സംഗമം യഹിയ ഹാജി തളങ്കര ഉദ്ഘാടനം ചെയ്യും. സ്ഥാപനത്തിന്റെ  വൈസ് ചെയർമാൻ ഡോ. ഇസ്സുദ്ദീൻ മുഹമ്മദ് ഹാജി അധ്യക്ഷത വഹിക്കും. ഇസ്ലാമിക കുടുംബം എന്ന വിഷയത്തിൽ സാജിഹ് ശമീർ അൽ അസ്ഹരി ചേളാരി ക്ലാസെടുക്കും.  മൊഗ്രാൽ സെയ്യിദ് ഹാദി തങ്ങൾ പ്രാർത്ഥന നടത്തം. ഏഴു മണിക്ക് ഇബ്രാഹിം ഖലീൽ ഹുദവിയുടെ മുഖ്യ പ്രഭാഷണം ഉണ്ടായിരിക്കും. മൂസ ഹാജി കോഹിനൂർ അധ്യക്ഷത വഹിക്കും. സയ്യിദ് മുഹമ്മദ് മദനി തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. അബ്ദുസ്സലാം വാഫി ആമുഖ പ്രഭാഷണം നടത്തും.
ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ഹജ്ജ് പ0ന ക്ലാസ് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. വി കെ അബ്ദുൽ ഖാദിർ അൽ ഖാസിമി അധ്യക്ഷത വഹിക്കും. അബ്ദുസ്സമദ് പൂക്കോട്ടൂർ ക്ലാസെടുക്കും. കെ എസ് ശമീം തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.
രാത്രി 8.30 ന് സയ്യിദ് സൈനുൽ ആബിദീൻ അൽ ബുഖാരി തങ്ങൾ കുന്നുങ്കൈ നേതൃത്വം നൽകും. അൻവറലി ഹുദവി ആമുഖ പ്രഭാഷണവും അബ്ദുൽ മജീദ് ബാഖവി മുഖ്യ പ്രഭാഷണവും നടത്തും. 
വാർത്ത സമ്മേളനത്തിൽ മൂസ ഹാജി കോഹിനൂർ, കെ എൽ അബ്ദുൽ ഖാദിർ അൽ ഖാസിമി, അബൂബക്കർ സാലൂദ് നിസാമി, സുബൈർ നിസാമി, അബ്ദുൽ റഹിമാൻ ഹൈതമി എന്നിവർ സംബന്ധിച്ചു.
keyword :  Jalsa-Cirutha-Imam-Shafi-from-Friday