മുഗുവിൽ കോൺക്രീറ്റ് റോഡ് ഉൽഘാടനം


മുഗു, മാർച്ച് 8 , 2019 ●കുമ്പളവാർത്ത.കോം : പുത്തിഗെ പഞ്ചായത്ത് അഞ്ചാം വാർഡ് മുഗുവിലെ ബീരികുഞ്ച എസ് ടി കോളനി റോഡ് മുപ്പത്തിയാറ് ലക്ഷം രൂപ കോർപ്പസ് ഫണ്ട് ഉപയോഗിച്ച് കൊണ്ട് കോൺഗ്രീറ്റ് ചെയ്തു. പുത്തിഗെ പഞ്ചായത്ത് ഭരണ സമിതിയുടെ നിരന്തരമായ ഇടപെടലിലൂടെ പട്ടിക ജാതി വകുപ്പ് മന്ത്രി ബഹുമാനപെട്ട എ കെ ബാലന്റെ ശ്രദ്ധയിൽ ടി റോഡിൻറെ ശോചനീയാവസ്ഥ ധരിപ്പിക്കുകയും ഫണ്ട് അനുവദിച്ച നൽകുകയും ഉണ്ടായി. 985 മീറ്റർ നീളത്തിൽ നിർമിച്ച റോഡ് സമയബന്ധിതമായി കോണ്ട്രക്ടർ സന്തോഷ് പൂർത്തിയാക്കി. റോഡിൻറെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അരുണ നിർവഹിച്ചു.പഞ്ചായത് വൈസ് പ്രസിഡന്റ് പി ബി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സമിതി ചെയർമാൻ കന്യപ്പാടി സ്വാഗതവും പഞ്ചായത്ത് പ്രസിഡന്റ് അരുണ ഉദ്‌ഘാടന പ്രസംഗവും നടത്തി. എസ ടി ജില്ലാ ട്രൈബൽ ഓഫീസർ ആനന്ദ കൃഷ്ണൻ മുഖ്യ അതിഥി ആയിരുന്നു. പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ അജയ് കുമാർ റിപ്പോർട് അവതരിപ്പിച്ചു. വികസന കാര്യ ചെയർപേഴ്സൺ ശ്രീമതി ജയന്തി, പി ഇബ്രാഹീം, ജെ കൃഷ്ണ മാസ്റ്റർ, പല സുബ്രഹ്മണ്യ ഭട്ട്, കോണ്ട്രക്ടർ സന്തോഷ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. സതീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.
keyword :  Inaugurating-concrete-road-in-Mughu