മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്തു




മൊഗ്രാൽ, മാർച്ച് 23 , 2019 ●കുമ്പളവാർത്ത.കോം : മൊഗ്രാൽ കൊപ്പളം വാർഡ് മുസ് ലിം ലീഗ് ഓഫീസ് ലീഗ് ജില്ലാ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ ഉത്ഘാടനം ചെയ്തു. മൊഗ്രാൽ മേഖലകളിൽ യുഡിഎഫിന്റെ ജനപ്രിതിനിധികൾ മുഖേന ഒട്ടേറെ വികസന ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് ഇതിൽ വിറളി പൂണ്ട ചില വികസന വിരോധികളും ലീഗ് വിരോധികളും പകൽ മാന്യൻമാരും ഒത്ത് ചേർന്ന് പുതിയ റോഡുകൾ തകർക്കുക, ഉത്ഘാടനം നടത്തിയവ വീണ്ടും നടത്തുക തുടങ്ങി ജനങ്ങൾക്കിടയിൽ അപഹാസ്യരാകുന്ന തരത്തിലള്ള പ്രവർത്തനത്തനങ്ങളാണ് ഇത്തരക്കാർ നടത്തുന്നതെന്നും അബ്ദുൽ റഹ്മാൻ പറഞ്ഞു. .പഴയകാല മുസ്ലിം ലീഗ് പ്രവർത്തകരേ ആദരിച്ചു. പ്രിസിഡണ്ട് അഹ്മദ് ഹാജി അധ്യക്ഷത വഹിച്ചു ജില്ല സെക്രട്ടറിമാരായ പി എം മുനീർ ഹാജി, വി പി അബ്ദുൽ കാദർ, മണ്ഡലം സെക്രട്ടറി എ കെ ആരിഫ്, പഞ്ചായത്ത് പ്രിസിഡണ്ട് അഡ്വ.സക്കീർ അഹ്മദ്, സയ്യദ് ഹാദി തങ്ങൾ, ടി എം ശുഹൈബ്, അസീസ് കളത്തൂർ, ബിഎൻ മുഹമ്മദാലി, ഹാജി ഇദ്ധീൻ മൊഗ്രാൽ, സി എച്ച് കാദർ, നിയാസ് മൊഗ്രാൽ, ഇർഷാദ് മൊഗ്രാൽ, കെ അബദുൽ ഖാദർ,ബി കെ അബ്ദുൽ ഖാദർ, ജംഷീർ മൊഗ്രാൽ,ദിൽഷാദ് കൊപ്പള്ളം,മജീദ് റെഡ്ബുൾ,യൂനുസ് മൊഗ്രാൽ, നൗഫൽ കൂൾ ഫോം, മുഹമ്മദ് മാഷ്,മൂസ കോപ്പളം, ബാത്തിഷ മൊഗ്രാൽ, മുസ്തഫ കൊപ്പളം,അൻസാർ, എന്നിവർ സംബന്ധിച്ചു.
keyword : Inaugurated-muslim-league-office