സി.പി.എമ്മിന്റെ കപട മതേതരത്വം തിരിച്ചറിയുക: യൂത്ത്‌ ലീഗ്‌


ഉപ്പള, മാർച്ച് 4 , 2019 ●കുമ്പളവാർത്ത.കോം : സി.പി.എമ്മിന്റെ കപട മതേതരത്വ മുഖം തിരിച്ചറിയണമെന്ന് മഞ്ചേശ്വരം മണ്ഡലം യൂത്ത്‌ ലീഗ്‌ കമ്മിറ്റി  പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഹർത്താലിൽ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ സംഘപരിവാർ അക്രമം അഴിച്ചു വിട്ടിരുന്നു. മഞ്ചേശ്വരം മണ്ഡലത്തിലെ ബായാറിൽ കരീം മുസ് ലിയാരെ ഒരു കാരണവുമില്ലാതെയാണ് അക്രമിച്ചത്.  സാരമായി പരിക്കേറ്റ്‌ മംഗലാപുരം ആശുപത്രിയിൽ ഒരു മാസത്തോളം ചികിൽസയിലുമായിരുന്നു. അക്രമം അഴിച്ച്‌ വിടുകയും കരീം മുസ് ലിയാരെ  വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ മുസ് ലിം ലീഗ്‌ അടക്കം വിവിധ രാഷ്ട്രീയ പാർട്ടികളും മറ്റ്‌ സംഘടനകളും ശക്തമായ  പ്രതിഷേധം നടത്തുകയും ഉന്നത അധികാരികളുടെ ശ്രദ്ധയിൽ കാര്യങ്ങൾ പ്പെടുത്തുകയും ചെയ്തിട്ട്‌ പോലും യഥാർത്ഥ പ്രതികളെ അറസ്റ്റ്‌ ചെയ്യാനോ ശക്തമായ നടപടികൾക്കോ സർക്കാരോ പോലീസ്‌ ഉദ്യോഗസ്ഥരോ മുതിരുന്നില്ല. പേരിനു മാത്രം അറസ്റ്റ്‌ ചെയ്ത ചില പ്രതികൾക്ക്‌ ദിവസങ്ങൾക്കുള്ളിൽ തന്നെ ജാമ്യം നൽകുകയും ചെയ്തിരുന്നു.ഈ  വിഷയവുമായി ബന്ധപ്പെട്ട്‌ മുസ് ലിം ലീഗ്  മഞ്ചേശ്വരം ,കുമ്പള പോലീസ്‌ സ്റ്റേഷനുകളിലേക്ക്‌ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു.
 ബായാറിലെ അക്രമി സംഘങ്ങൾ അടങ്ങുന്ന അമ്പതോളം പേർ സംഘപരിവാർ ഗുണ്ടകൾ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിലേക്ക്‌ കടന്നു വന്നിട്ടുണ്ടെങ്കിൽ സാധാരണക്കാരായ ജനങ്ങൾ കരുതുക  ഒത്തുതീർപ്പ്‌ ഫോർ മൂലയ്ക്ക്‌ സംഘികളുമായി കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഒരുങ്ങി എന്ന്.
വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിലും  മഞ്ചേശ്വരം മണ്ഡലത്തിൽ നടക്കുന്ന ഉപ തിരഞ്ഞെടുപ്പിലേക്കുമുള്ള  രഹസ്യധാരണയുടെ ഭാഗമായി സംഘപരിവാർ ക്രിമിനികളുടെ അക്രമങ്ങൾക്ക്‌ ഓശാന പാടുകയാണു സി.പി.എം. നേതൃത്വം. സാധാരണ ജനങ്ങൾ ഇതിനെതിരെ ശക്തമായി പ്രതികരിക്കാൻ ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന്  മണ്ഡലം യൂത്ത്‌ ലീഗ്‌ പ്രസിഡണ്ട്‌ യു.കെ. സൈഫുള്ള തങ്ങളും  ജനറൽ സെക്രട്ടറി ഗോൾഡൻ അബ്ദുൽ റഹിമാനും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
keyword : Identify-fake-secularism-of-cpm-youth-league