മനോഹർ പരീക്കർ അന്തരിച്ചു


പനാജി, മാർച്ച് 17 , 2019 ●കുമ്പളവാർത്ത.കോം : ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ(63) അന്തരിച്ചു. പനാജിയിലെ ആശുപത്രിയിൽ രാത്രി എട്ടു മണിയോടെയായിരുന്നു അന്ത്യം. പാൻക്രിയാറ്റിക് കാൻസർ ബാധിതനായിരുന്ന അദ്ദേഹം ഏറെക്കാലമായി ചികിത്സയിലായിരുന്നു. . മൂന്നു തവണ ഗോവയുടെ മുഖ്യമന്ത്രിയായി. 2014 മുതൽ 2017 വരെ പ്രതിരോധ മന്ത്രി ആയിരുന്നു.മനോഹർ പരീക്കറുടെ നില അതീവ ഗുരുതരമാണെന്ന് ഗോവ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. ഡോക്ടർമാർ അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാൻ തീവ്രമായി പ്രയത്നിക്കുന്നുണ്ടെന്നും ട്വീറ്റിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.

പാൻക്രിയാറ്റിക് കാൻസറിനെ തുടർന്ന് 2018 ഫെബ്രുവരിയിലാണ് പരീക്കറെ ഗോവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് മുംബൈ, ഡൽഹി, ന്യൂയോർക്ക് എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്നു. നിലവിൽ പനാജിയിൽ വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. മുൻ പ്രതിരോധ മന്ത്രി കൂടിയായ മനോഹർ പരീക്കറുടെ ആരോഗ്യനില കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് കൂടുതൽ വഷളായത്. പുതിയ സാഹചര്യത്തിൽ ഗോവ എം.എൽ.എമാരുടെയും കോർ കമ്മിറ്റി അംഗങ്ങളുടെയും യോഗം ബിജെപി വിളിച്ചുചേർത്തിരുന്നു.
1955 ഡിസംബർ 13നായിരുന്നു മനോഹർ പരീക്കർ ജനിച്ചത്.
keyword : Goa-Chief-Minister-Manohar-Parrikar-passes-away