മുന്‍ മന്ത്രി വി.ജെ തങ്കപ്പന്‍ അന്തരിച്ചു


നെയ്യാറ്റിന്‍കര, മാർച്ച് 9 , 2019 ●കുമ്പളവാർത്ത.കോം :  മുന്‍ മന്ത്രിയും സിപിഎം നേതാവുമായ വി.ജെ തങ്കപ്പന്‍(87) അന്തരിച്ചു. നെയ്യാറ്റിന്‍കരയിലെ വീട്ടില്‍ വച്ച് ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം.
1987-91 കാലത്ത് നായനാര്‍ മന്ത്രിസഭയില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1983 മുതല്‍ തുടര്‍ച്ചയായി മൂന്നുതവണ നേമം മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 2006 ല്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും നിയമസഭയിലേക്ക് വിജയിച്ചു.
നെയ്യാറ്റിന്‍കര മുന്‍സിപ്പില്‍ ചെയര്‍മാന്‍ പദവിയും അലങ്കരിച്ചിട്ടുണ്ട്. 1983 ല്‍ ഉപതിരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം ആദ്യമായി നിയമസഭാംഗമാകുന്നത്.
keyword : Former-minister-VJ-Thankappan-passes-away