ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍; നാഷനല്‍ കാസറഗോഡിന് ജയം


ഉപ്പള , മാർച്ച് 1 , 2019 ●കുമ്പളവാർത്ത.കോം : കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ നോര്‍ത്ത് സോണ്‍ മത്സരങ്ങളിലെ ഏഴാം ദിനമായ ഇന്ന് നടന്ന മത്സരത്തില്‍ നാഷനല്‍ കാസറഗോഡിന്  മികച്ച ജയം. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ചാംപ്യന്‍ഷിപ്പില്‍ മിറാക്കിള്‍ കമ്പാറിനെയാണ് നാഷനല്‍ കാസറഗോഡ്  മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്. നാഷനല്‍ കാസറഗോഡിന്‍റെ ഗോള്‍കീപ്പര്‍ അര്‍ഷാദിനെ മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുത്തു.
ചാംപ്യന്‍ഷിപ്പിലെ എട്ടാം ദിനമായ നാളെ ആഥിതേയരായ സിറ്റിസണ്‍ ഉപ്പള ബ്ളേസ് തളങ്കരയുമായി ഏറ്റുമുട്ടും. മത്സരം വൈകിട്ട് 04:30 ന് ആരംഭിക്കും.
keyword : District-Senior-Division-League-Football-National-Kasaragod-victory