ഗുഡ്മോർണിംഗ് മരത്തണലിൽ താരങ്ങളായി സർക്കസ് കലാകാരന്മാർ


കാസർകോട്, മാർച്ച് 10 , 2019 ●കുമ്പളവാർത്ത.കോം : ഗുഡ്മോർണിംഗ് കാസർകോട് കൂട്ടായ്മ സംഘടിപ്പിച്ച കാസർകോട് മരത്തണലിൽ താരങ്ങളായി നിറഞ്ഞ് നിന്നത് ഗ്രേറ്റ് ബോംബെ സർക്കസിലെ കലാകാരന്മാർ. താളിപ്പടുപ്പ് ഗ്രൗണ്ടിൽ ഓടാനും ഓട്ടം കാണാനും അതിരാവിലെ തന്നെ നൂറ് കണക്കിന് ആളുകളാണ് എത്തിയിരുന്നത്. അവരുടെയൊക്കെ ശ്രദ്ധാകേന്ദ്രമായി മാറിയത് ഈ സർക്കസ്സ് കലാകാരന്മാരായിരുന്നു. ജില്ലാ കലക്ടർ ഡോ. സജിത് ബാബു.ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്.പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ടി.എ. ഷാഫി അടക്കമുള്ളവരടക്കം നിരവധി പ്രമുഖരും പരിപാടിക്കെത്തിയിരുന്നു. ഈ കലാകാരന്മാരെ സംഘാടകർ വലി സദസ്സിന്റെ മുന്നിൽ വെച്ച് അനുമോദിക്കുകയും ചെയ്തു.
keyword : Circus-artists-were-the-stars-in-goodmorning-marathanal