സാമൂഹ്യ സേവന ദിനം ആചരിച്ചു


ബന്തിയോട്, മാർച്ച് 15 , 2019 ●കുമ്പളവാർത്ത.കോം : വാഫി സിലബസിന്റെ ഭാഗമായ നിർബന്ധിത സാമൂഹ്യ സേവനത്തിനായി കൊക്കച്ചാൽ വാഫി കോളേജ് വിദ്യാർത്ഥികൾ സാമൂഹ്യ സേവന ദിനം ആചരിച്ചു. ഡിഗ്രി വിദ്യാർത്ഥികൾ വിവിധ സംഘങ്ങളായി കുമ്പള സർക്കാർ ആശുപത്രി, പേരാൽ മസ്ജിദ്, കുമ്പോൾ വലിയ ജുമുഅ: മസ്ജിദ്, മുട്ടത്ത് നിർധന കുടുംബത്തിന്റെ വീട്പണി എന്നിവിടങ്ങളിൽ സേവനം ചെയ്തു. 
അമ്പതോളം വിദ്യാർത്ഥികൾ രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടു നിന്ന സേവനത്തിന് സന്നദ്ധരായി. സി. എസ്.എസ് കോഡിനേറ്റർ അർഷാദ് വാഫി പ്രവർത്തന ങ്ങൾക്ക് നേതൃത്വം നൽകി. 
 സി. എസ്.എസിന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾ ജില്ലയുടെ പല ഭാഗത്തും സേവനം ചെയ്തിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങളും, വിദ്യാർത്ഥികൾക്ക് ക്ലാസുകളും, വൃദ്ധസദനങ്ങളിലെ സേവനങ്ങളുമായി വിദ്യാർത്ഥികൾ സാമൂഹ്യ ബോധവാന്മാരാവുകയാണ്.
keyword :  Celebrated-social-service-day