സൂക്ഷിക്കൂക : കൈയ്യിൽ അമ്പതിനായിരത്തിലധികം രൂപയുണ്ടെങ്കിൽ രേഖ നിർബന്ധം ; ഇല്ലെങ്കിൽ മുഴുവൻ രൂപയും പിടിച്ചെടുക്കും

മുംബൈ, മാർച്ച് 16 , 2019 ●കുമ്പളവാർത്ത.കോം : കൈയിൽ പണവുമായി യാത്ര ചെയ്യുന്നവർ സൂക്ഷിക്കുക, രേഖകളില്ലാതെ അമ്പതിനായിരത്തിലധികം തുക കൈയിലുണ്ടെങ്കിൽ അധികാരികൾ പിടിച്ചെടുത്തേക്കാം.തിരെഞ്ഞെടുപ്പ് കമ്മിഷൻ ഇതുമായി ബന്ധപ്പെട്ട് കർശനമായ നടപടകളാണ് എടുത്തു കൊണ്ടിരിക്കുന്നത്. തിരെഞ്ഞെടുപ്പ് നിരീക്ഷകരും എൻഫോഴ്സ്മെൻറും ഇ കം ടാക്സും തെരെച്ചിലുകൾ ഊർജിതമാക്കിയിട്ടുണ്ട്.പണവുമായി യാത്ര ചെയ്യുമ്പോൾ ആവശ്യമായ രേഖകൾ കൈവശം വെച്ച് നിയമ പ്രശ്നങ്ങളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക.
തെരെഞ്ഞെടുപ്പിൽ വോട്ടർമാർക്ക് പണവും മറ്റും നൽകി സ്വാധീനിക്കുന്ന എന്നതിനാലാണ് തിരെഞ്ഞെടുപ്പ് കമ്മീഷൻ നടപടി കർശനമാക്കിയത്.
സംസ്ഥാന അതിർത്തിയോട് ചേർന്നാണ് കുടുതൽ പരിശോധന. പോലീസിന് പുറമേ പ്രത്യേകം സ്ക്വാഡുകളും ഇതിനായി നിയോഗിച്ചിട്ടുണ്ട്.
റിസർവ് ബാങ്ക് നിർദ്ദേശാനുസരണം ഒരാൾക്ക് കറൻസിയായി കയ്യിൽ രണ്ടു ലക്ഷം രൂപ വരെ കരുതാവുന്നതാണ്. എന്നാൽ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടർന്ന് ഈ സൗകര്യം ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാലാണ് അമ്പതിനായിരത്തിലധികം രൂപയുമായി യാത്ര ചെയ്യുമ്പോൾ രേഖകൾ നിർബന്ധമാക്കിയതെന്ന് തിരെഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. പിടിച്ചെടുത്ത പണം രേഖകൾ സമർപ്പിക്കുന്ന മുറക്ക് തിരിച്ചു നൽകുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും മാസങ്ങൾ വേണ്ടിവരുന്നുവെന്നതാണ് മുൻകാല അനുഭവം. keyword : Beware-of-currency-more-than-fifty-thousand