യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ വെട്ടേറ്റ് മരിച്ചു; കാസർകോട് നാളെ യുഡിഎഫ് ഹർത്താൽ


കാസർകോട്, ഫെബ്രുവരി 17 ,2019 ● കുമ്പളവാർത്ത.കോം : പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ വെട്ടേറ്റ് മരിച്ചു. പെരിയ കല്ലിയോട് സ്വദേശി കൃപേഷാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജോഷിക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്നു മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നംഗ സംഘമാണ് ഇരുവരെയും ആക്രമിച്ചത്. ആക്രമണത്തിനു പിന്നിൽ സിപിഎമ്മാണെന്നു കോൺഗ്രസ് ആരോപിച്ചു. സംഭവത്തെ തുടർന്നു കാസർകോട് ജില്ലയിൽ തിങ്കളാഴ്ച യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു.
keyword : youth-congress-activist-hacked-to-death-tomorrow-udf-harthal-kasaragod