ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്


കുമ്പള, ഫെബ്രുവരി 07 ,2019 ● കുമ്പളവർത്ത.കോം : ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൊർക്കാടി മജീർപ്പള്ളയിലെ മുഹമ്മദ് ഹനീഫ (28)യാണ് ആക്രമണത്തിനിരയായത്. ബുധനാഴ്ച രാത്രി ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിനെ സുങ്കതകട്ടയിൽ വച്ച് രണ്ട് കാറുകളിലെത്തിയ സംഘമാണ് ബൈക്ക് തടഞ്ഞു നിർത്തി ആക്രമിച്ചതെന്ന് ഹനീഫ് പറയുന്നു. ആ ക്രമത്തിനിടെ ആളെ മാറിപ്പോയതായി സംഘാംഗങ്ങൾ പരസ്പരം പറയുകയും ഒരു കാറിൽ കയറി രക്ഷപ്പെടുകയും ചെയ്തുവത്രെ. യുവാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
അതേ സമയം സംഘം ഉപേക്ഷിച്ചു പോയ രജിസ്റ്റർ ചെയ്യാത്ത പുത്തൻ ഐ-20 കാർ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റാരേയോ ലക്ഷ്യമാക്കി എത്തിയതാണ് സംഘമെന്ന് പൊലീസ് സംശയിക്കുന്നു.
keyword :youngmanwasinjured-attackedbyquotationteam