വിധവാ പെൻഷന് സാക്ഷ്യപത്രം ഗുണഭോക്താക്കൾക്ക് ഹെൽപ്പ് ഡെസ്ക്ക് അനുഗ്രഹമായി


മൊഗ്രാൽ പുത്തൂർ, ഫെബ്രുവരി 15 ,2019 ● കുമ്പളവാർത്ത.കോം : വിധവാ പെൻഷൻ ലഭിക്കുന്നവർ താൻ പുനർ വിവാഹം കഴിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സർക്കാറിന്റെ പുതിയ നിർദ്ധേശം വിധവകൾക്കും 50 വയസ്സ് കഴിഞ്ഞ അവിവാഹിതർക്കും ദുരിതമാകുന്നു. ഈ സാക്ഷ്യ പത്രത്തിനായി ഗുണഭോക്താക്കൾ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്.പല ഗസറ്റഡ് ഓഫീസർമാരും പുനർ വിവാഹം കഴിച്ചിച്ചിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്താൻ തയ്യാറാകുന്നില്ല.. ഗസറ്റഡ് ഓഫീസർമാർ അധികവും ഇതര ജില്ലകളിൽ നിന്നുള്ളവരാണ്.അത് കൊണ്ട് തങ്ങൾക്ക് അറിയാത്ത കാര്യം സാക്ഷ്യപ്പെടുത്താൻ വിസമ്മതിക്കുന്നു.ഇത് ഗുണഭോക്താക്കൾക്ക് ഏറെ പ്രയാസമാകുന്നു. സാക്ഷ്യപത്രത്തിനായി പലരും ദിവസങ്ങളായി ഓഫീസുകൾ കയറിയിറങ്ങുകയാണ്. മൊഗ്രാൽ പുത്തൂരിലെ വിധവകൾക്കും 50 കഴിഞ്ഞ അവിവാഹിതർക്കും തുടർന്നും പെൻഷൻ ലഭിക്കുന്നതിനായി സാക്ഷ്യപത്രം ലഭിക്കുന്നതിനായി ഹെൽപ്പ് ഡെസ്ക്ക് സംഘടിപ്പിച്ചു. കുന്നിൽ സി എച്ച്. മുഹമ്മദ് കോയ സ്മാരക വായനശാലയിൽ സംഘടിപ്പിച്ച ഹെൽപ്പ് ഡെസ്ക്ക് ഗുണഭോക്താക്കൾക്ക് അനുഗ്രഹമായി.

ഹെൽപ്പ് ഡെസ്ക്ക് കൃഷി ഓഫീസർ നരസിംഹ ചൗഹലു ഉൽഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെർസൺ ഫൗസിയ മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. മാഹിൻ കുന്നിൽ.കെ.ബി. അഷ്റഫ്.ബി.എം. ബാവ ഹാജി .സുബൈർ പുത്തൂർ .ജലാൽ വലിയ വളപ്പ്.നൗഷാദ്.കെ - ബി. ഷെരീഫ്.സുഹറ.നജ്മാ കാദർ.മുസ്തഫ.ഷാഫി .തുടങ്ങിയവർ സംബന്ധിച്ചു.
keyword : widow-pension-testimony-blessing-onthe-help-desk-Tothe-beneficiaries