വിധവാ പെൻഷൻ ; ആദ്യഘട്ടത്തിൽ നൂറിലേറെ ഗുണഭോക്താക്കൾക്ക് സാക്ഷ്യപത്രം വിതരണം ചെയ്തു


മൊഗ്രാൽ പുത്തൂർ, ഫെബ്രുവരി 16 ,2019 ● കുമ്പളവാർത്ത.കോം : വിധവാ പെൻഷൻ തുടർന്നും ലഭിക്കുന്നതിനായി പുനർവിവാഹം കഴിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസറിൽ നിന്നുള്ള സാക്ഷ്യപത്രം വിതരണം ചെയ്തു. കുന്നിൽ സി.എച്ച്. വായന ശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹെൽപ്പ് ഡെസ്ക്കിൽ പങ്കെടുത്തവർക്കാണ് സാക്ഷ്യപത്രം നൽകിയത്. ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡന്റ് അഡ്വ ഷെമീറ ഫൈസൽ. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർഫെർസൺ ഫൗസിയ മുഹമ്മദ് എന്നിവർ വിതരണം ചെയ്തു. മാഹിൻ കുന്നിൽ.കെ.ബി. അഷ്റഫ്. നജ്മ കാദർ. സുഹ്റ ജലാൽ വലിയ വളപ്പ്. അംസു മേനത്ത്.എം.എ. നജീബ്.ഹുസൈൻ കൊക്കടം. അസ്ക്കർ. ഡി -എം. നൗഫൽ. ഷിഹാബ് മൊഗർ. അബ്ബാസ് മൊഗർ.അമീർ കോട്ടക്കുന്ന് തുടങ്ങിയവർ സംബന്ധിച്ചു.
keyword : widow-pension-certificate-issued-morethan-100-beneficiaries