കക്കൂസ് മാലിന്യം പുഴയിൽ തള്ളുന്നതിനിടെ രണ്ടു പേർ പിടിയിൽ ടാങ്കർ കസ്റ്റഡിയിലെടുത്തു


കുമ്പള, ഫെബ്രുവരി 18 ,2019 ● കുമ്പളവാർത്ത.കോം : കക്കൂസ് മാലിന്യം പുഴയിൽ തള്ളുന്നതിനിടെ രണ്ടു പേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വെളുപ്പിന് 1.30 ഓടെ കുക്കാർ പാലത്തിനടുത്ത് വച്ചാണ് അറസ്റ്റ്.

കർണാടക സ്വദേശി അബ്ദുൽ ആഷിഫ്‌ (19), ഝാർഖണ്ഡ് സ്വദേശി സുരേഷ് കോറ (28) എന്നിവരാണ് അറസ്റ്റിലായത്. മാലിന്യം ശേഖരിച്ച് കൊണ്ടുവരാൻ ഉപയോഗിച്ച ടാങ്കർ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടുകൾ, ക്വാർട്ടേഴ്സുകൾ, അപാർട്ട്മെൻറുകൾ ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യമാണ് പുഴയിലൊഴുക്കാൻ ശ്രമിച്ചതെന്നും ഇത് ഇവരുടെ സ്ഥിരം ജോലിയാണെന്നും പൊലീസ് പറഞ്ഞു. എഎസ്ഐ കെ വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
keyword : when-toilet-watse-thrown-into-the-river-two-people-were-arrested-the-tanker-took-custody