ഉപ്പളയിൽ അണ്ടർ ആം ക്രിക്കറ്റ് ടൂർണമെന്റിന് 9 ന് തുടക്കം; ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ സംബന്ധിക്കും. വിജയികൾക്ക് രണ്ട് ലക്ഷവും കാറും പുറമെ ഹെൽമെറ്റും സമ്മാനം


കുമ്പള, ഫെബ്രുവരി 07 ,2019 ●കുമ്പളവർത്ത.കോം : ഫ്രണ്ട്സ്പച്ചിലമ്പാറയുടെ ആഭിമുഖ്യത്തിൽ ഫെബ്രു. 9 മുതൽ 14 വരെ പച്ചിലമ്പാറ പ്രീമിയർ ലീഗ് അണ്ടർ ആം ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫാറത്തിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഹിന്ദുസ്ഥാൻ പ്രൊമോട്ടേർസ് ആന്റ് ഡെവലപ്പേർ സാരമായി കൈകോർത്ത് നടത്തുന്ന ഹിന്ദുസ്ഥാൻ ട്രോഫിക്കും രണ്ട് ലക്ഷം രൂപ ക്യാഷ് അവാർവിനും വേണ്ടിയുള്ള മത്സരങ്ങളിൽ 14 ടീമുകൾ പങ്കെടുക്കും. മണ്ണംകുഴി ഗോൾഡൻ അബ്ദുൽ ഖാദർ മെമ്മോറിയൽ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ടൂർണമെൻറിന്റെ സമാപന ദിവസം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ മുഖ്യ അതിഥിയായിരിക്കും. രണ്ടാം സ്ഥാനം ലഭിക്കുന്നവർക്ക് ഒരു ലക്ഷം രൂപയും ട്രോഫിയും സമ്മാനമായി നൽകും. മൂന്നാം സ്ഥാനക്കാർക്കും ട്രോഫി നൽകും. കൂടാതെ ജേതാക്കളായ ടീമിന്റെ ഉടമസ്ഥന് ഒരു മാരുതി ആൾട്ടോ കാറും മാൻ ഓഫ് ദ സീരീസ്, ലക്കി ഓണർ, ലക്കി പ്ലയർ, ലക്കി ഡ്രായർ എന്നിവർക്ക് ഓരോ സ്കൂട്ടറും ഫൈനലിൽ കളിക്കുന്ന ഇരു ടീമുകളിലെയും കളിക്കാർക്ക് ഐ എസ് ഐ മുദ്രയുള്ള ഓരോ ഹെൽമറ്റും സമ്മാനിക്കും.

സമാപന ചടങ്ങിൽ ഡി ശിൽപ ഐ പി എസ് സമ്മാനങ്ങൾ വിതരണം ചെയ്യും. വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി രക്ഷാധികാരികളായ എ കെ എം അഷ്റഫ്, യു കെ യൂസുഫ്, ബി എം മുസ്തഫ, ഭാരവാഹികളായ ആരിഫ് പച്ചിലമ്പാറ, റിയാസ് പച്ചിലമ്പാറ എന്നിവർ സംബന്ധിച്ചു.

keyword : underamcricketturnament-chiefgeustrobinmuthappa