കുമ്പളയിൽ ആത്മഹത്യക്ക് ശ്രമിച്ചത് 12 വർഷം മുമ്പ് നാടുവിട്ടയാൾ, പിതാവ് എത്തി കൂട്ടിക്കൊണ്ടു പോയികുമ്പള, ഫെബ്രുവരി 12 ,2019 ● കുമ്പളവാർത്ത.കോം : കുമ്പളയിൽ പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത് 12 വർഷം മുമ്പ് വീടുവിട്ടിറങ്ങിയ പരപ്പനങ്ങാടി സ്വദേശി . പരപ്പനങ്ങാടിയിലെ ഹസൈനാറിന്റെ മകൻ ശാഫി (32)യാണ് തിങ്കളാഴ്ച രാവിലെ കുമ്പള പുഴയ്ക്കു കുറുകെയുള്ള റെയിൽവെ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. താഴെ പുഴയിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന തൊഴിലാളികളാണ് ഇയാളെ തോണിയിൽ കയറ്റി രക്ഷപ്പെടുത്തിയത്. പിന്നീട് പൊലീസെത്തി പേരും സ്ഥലവും ചോദിച്ചറിഞ്ഞ് ബന്ധുക്കളെ വിളിച്ചു വരുത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ ഹസൈനാറും അയൽക്കാരായ സി പി അബൂബക്കർ , ഉമ്മർ കോയ എന്നിവരും കുമ്പളയിലെത്തി യുവാവിനെയും കൂട്ടി നാട്ടിലേക്ക് തിരിച്ചു.
keyword :triedtocommitsuicide-inkumbla-theemporer-12yearsego-fathercarriedhimaway