വീട്ടിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയതിന് അഞ്ചു പേർക്കെതിരെ കേസ്
കുമ്പള, ഫെബ്രുവരി 22,2019 ● കുമ്പളവാർത്ത.കോം : വീട്ടിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയതിന് അഞ്ചു പേർക്കെതിരെ കേസ്. പേരാൽ കണ്ണൂരിലെ ചിപ്പാർ അബ്ദുല്ലയുടെ പരാതിയിൽ റഫീഖ് (23), സാബിത് (22), സത്താർ(21), ശംസുദ്ദീൻ (26), സർഫിയാസ് (22) എന്നിവർക്കെതിരെയാണ് കമ്പള പൊലീസ് കേസെടുത്തത്.

പരാതിക്കാരന്റെ മകൻ അബിദിനെ അക്രമിച്ചുവെന്നാണ് കേസ്. അതേ സമയം തങ്ങളെ ആക്രമിച്ചതായി ആരോപിച്ച് സർഫിയാസ് നൽകിയ പരാതിയിൽ അബ്ദുല്ലയ്ക്കും മകൻ ആബിദിനുമെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
keyword : tresspass-house-attack-case-against-5